ഭുവനേശ്വർ: ഒഡിഷയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 45,914 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നും 2,854 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 15 മരണവും കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. ഇതോടെ വൈറസ് ബാധിച്ച് ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണം 1,006 ആയി. ഖുർദ, കട്ടഖ് എന്നീ ജില്ലകളിലാണ് പുതിയ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത്. ആകെ കൊവിഡ് മരണങ്ങളിൽ ഏറ്റവും കൂടുതൽ സ്ഥിരീകരിച്ചത് ഗഞ്ജം (222) ജില്ലയിലാണ്. അതേസമയം സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്‌ത കൊവിഡ് കേസുകൾ 2,49,693 ആയി. ഇതിൽ 24,361 പേരാണ് ചികിത്സയിൽ കഴിയുന്നത്.
ഒഡിഷയിൽ 1,000 കടന്ന് കൊവിഡ് മരണം - കൊവിഡ് ഭുവനേശ്വർ
3,885 രോഗികൾ കൂടി സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തി നേടുന്നവരുടെ എണ്ണം 2,24,273 ആയി.