ETV Bharat / bharat

ഡൽഹിയിൽ സാമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് എയിംസ് ഡയറക്‌ടർ - സാമൂഹ്യ വ്യാപനം

ഡൽഹിയിലെ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതായും എന്നാൽ സാമൂഹ വ്യാപന സാധ്യത പൂർണമായും തള്ളിക്കളയാൻ സാധിക്കില്ലെന്നും എയിംസ് ഡയറക്ടർ ഡോ രൺദീപ്.

Covid cases Delhi ഡൽഹി സാമൂഹ്യ വ്യാപനം എയിംസ് Mapping*
ഡൽഹിയിൽ സാമൂഹ്യ വ്യാപനം നടന്നിട്ടില്ലെന്ന് എയിംസ് ഡയറക്‌ടർ
author img

By

Published : Jul 20, 2020, 5:43 PM IST

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ചില പ്രദേശങ്ങളിൽ മാത്രം കൊവിഡ് കേസുകൾ അനിയന്ത്രിതമായി വർധിക്കുന്നുവെന്ന് എയിംസ് ഡയറക്ടർ ഡോ രൺദീപ്. മറ്റ്‌ പ്രദേശങ്ങൾ നിയന്ത്രണ വിധേയമാണെന്നും അതിനാൽ കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ നടന്നതായി പറയാൻ സാധിക്കില്ലെന്നും എയിംസ് ഡയറക്ടർ പറഞ്ഞു. പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് ഡോ രൺദീപ് കഴിഞ്ഞ ഒരു മാസത്തിനിടെയുള്ള വൈറസ് കേസുകളുടെ വർധനവ് സംബന്ധിച്ച് സംസാരിച്ചത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഡൽഹിയിലെ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതായും എന്നാൽ സാമൂഹ വ്യാപന സാധ്യത പൂർണമായും തള്ളിക്കളയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ ഇതുവരെ 12,2793 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 16031 പേർ ചികിത്സയിലാണ്. ഇതുവരെ 3628 പേർ രോഗം ബാധിച്ച് മരിച്ചു. അതേസമയം രാജ്യത്ത് 24 മണിക്കൂറിൽ 40,425 കേസുകളും 681 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ത്യയുൾപ്പെടെ തെക്ക് കിഴക്കൻ ഏഷ്യയിലെ മരണനിരക്ക് യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി, സ്‌പെയിൻ, അമേരിക്ക എന്നിവയേക്കാൾ വളരെ കുറവാണ് എന്നും എയിംസ് ഡയറക്ടർ പറഞ്ഞു.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ്-19 വാക്സിൻ കാൻഡിഡേറ്റ് കോവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം മൂന്ന് ഘട്ടങ്ങളിലായി നടത്തുമെന്നും ആരോഗ്യമുള്ള ആളുകളിൽ ഒന്നാം ഘട്ട വാക്സിൻ ട്രയൽ നടത്തുമെന്നും ഡോ രൺദീപ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.