ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറില്‍ 37,724 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11,92,915 ആയി ഉയർന്നു. 648 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 28,732 ആയി. 4,11,133 പേർ ചികിത്സയിൽ തുടരുമ്പോൾ 7,53,050 പേർ രോഗമുക്തി നേടി.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്‌ട്രയിൽ നിന്നാണ്. 3,27,031 കൊവിഡ് കേസുകളും 12,276 മരണങ്ങളുമാണ് മഹാരാഷ്‌ട്രയിൽ നിന്ന് റിപ്പോർട്ട് ചെയ്‌തത്. തമിഴ്‌നാട്ടിൽ നിന്ന് 1,80,643 കേസുകളും, ഡൽഹിയിൽ നിന്ന് 1,25,096 കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്‌തു. ആന്ധ്രാപ്രദേശിൽ നിന്ന് 1,25,096, കർണാടകയിൽ നിന്ന് 71,069, തെലങ്കാനയിൽ നിന്ന് 47,705 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്‌തു. രാജ്യത്ത് ഇതുവരെ 1,47,24, 546 പരിശോധനകൾ നടത്തിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. 3,43,243 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്.