ഷിംല: പുതുതായി രണ്ട് കൊവിഡ് 19 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ ഹിമാചൽ പ്രദേശില്‍ രോഗികളുടെ എണ്ണം 36 ആയി. കാൻഗ്ര, ചമ്പ എന്നീ ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തത്. ഇവരില്‍ ഒരാൾ അടുത്തിടെ പഞ്ചാബിലെ ജലന്ധറിൽ നിന്ന് ഹിമാചൽ പ്രദേശിലേക്ക് പോയ മാധ്യമപ്രവർത്തകനാണെന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാജേന്ദ്ര പ്രസാദ് ഗവൺമെന്‍റ് മെഡിക്കൽ കോളജില്‍ 115 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ രണ്ട് എണ്ണം കൊവിഡ് പോസിറ്റീവും 23 എണ്ണം നെഗറ്റീവുമായി. ബാക്കി 90 സാമ്പിളുകളുടെ റിപ്പോർട്ട് ലഭ്യമായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് 18 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.