ETV Bharat / bharat

ഡല്‍ഹിയിലെ കൊവിഡ് പരിശോധനകള്‍ മൂന്നിരട്ടിയാക്കുമെന്ന് അമിത് ഷാ

ഡല്‍ഹി ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരുമായി നടത്തിയ പ്രത്യേക യോഗത്തിന് ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം

COVID-19 testing  COVID-19  Delhi COVID-  Amit Shah  അമിത് ഷാ  ഡല്‍ഹിയിലെ കൊവിഡ്  കൊവിഡ്
ഡല്‍ഹിയിലെ കൊവിഡ് പരിശോധനകള്‍ മൂന്നിരട്ടിയാക്കുമെന്ന് അമിത് ഷാ
author img

By

Published : Jun 14, 2020, 3:29 PM IST

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍. അടുത്ത ആറ് ദിവസങ്ങളില്‍ സംസ്ഥാനത്തെ കൊവിഡ് പരിശോധനകള്‍ ആറിരട്ടിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഡല്‍ഹി ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരുമായി നടത്തിയ പ്രത്യേക യോഗത്തിന് ശേഷമാണ് ഷായുടെ പ്രഖ്യാപനം. കണ്ടെയ്‌മെന്‍റ് സോണുകളില്‍ ഓരോ പോളിങ് സ്‌റ്റേഷനുകളിലും പരിശോധന സംവിധാനങ്ങള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടെന്‍മെന്‍റ് സോണുകളിലുള്ള എല്ലാവരെയും പരിശോധിക്കും. ജനങ്ങള്‍ ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുകയും വേണം.

ആശുപത്രികളിലും പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലടക്കം അറുപത് ശതമാനം കട്ടിലുകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവയ്‌ക്കണമെന്നും രോഗികളുടെ പക്കല്‍ നിന്നും അമിതമായി ചികിത്സാ ചെലവ് ഈടാക്കരുതെന്നും ആശുപത്രി അധികൃതരോട് നിര്‍ദേശിച്ചു. കൊവിഡ് സംബന്ധമായി സംശങ്ങള്‍ക്ക് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തയാറാക്കുന്നുണ്ട്. എയിംസിലെ അടക്കം രാജ്യത്തെ മുതിര്‍ന്ന ഡോക്‌ടര്‍മാരുടെ സേവനം അവിടെ ലഭ്യമാകും. നമ്പര്‍ തിങ്കളാഴ്ച പുറത്തുവിടുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി 500 ട്രെയിന് കോച്ചുകള്‍ സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ടെന്നും, ഇതില്‍ 8000 പേരെ ചികിത്സിക്കാനുള്ള സൗകര്യമുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.