ന്യൂഡൽഹി: കൊവിഡ് രോഗം ഭേദമായവര്‍ രോഗ ബാധിതരായ ആളുകള്‍ക്ക് രക്തദാനം നടത്തണമെന്ന് തബ്‌ലീഗ് ജമാഅത്ത് നേതാവ് മൗലാന സാദ് കന്ദലവി. തനിക്കും സംഘടനയിലെ മറ്റ് അംഗങ്ങള്‍ക്കും വൈറസ് ബാധയില്ലെന്നും കൊവിഡ് പരിശോധന നടത്തിയെന്നും ഫലം നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞു.
സ്വയം ക്വാറന്‍റൈനില്‍ പോവുകയാണെന്ന് ചൊവ്വാഴ്ച മൗലാന സാദ് കന്ദലവി കത്തിലൂടെ അറിയിച്ചിരുന്നു. മാര്‍ച്ച് 31 നാണ് മൗലാന സാദ് കന്ദലവി ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ സെക്ഷന്‍ 304 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.