ETV Bharat / bharat

പത്ത് ദിവസത്തിനകം കൊവിഡ് നിയന്ത്രണവിധേയമാകുമെന്ന് കെജ്‌രിവാള്‍

author img

By

Published : Nov 13, 2020, 4:24 PM IST

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച് വരികയാണ്. 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 7053 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഡല്‍ഹിയില്‍ കൊവിഡ് നിയന്ത്രണവിധേയമാകുമെന്ന് കെജ്‌രിവാള്‍  അരവിന്ദ് കെജ്‌രിവാള്‍  കൊവിഡ് 19  COVID-19 situation in Delhi  Kejriwal  COVID-19 situation in Delhi expected to come under control in next 7-10 days  Arvind Kejriwal  Delhi
ഡല്‍ഹിയില്‍ ഏഴ് മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ കൊവിഡ് നിയന്ത്രണവിധേയമാകുമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഏഴ് മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ കൊവിഡ് നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച് വരികയാണ്. കേസുകള്‍ നിയന്ത്രിക്കാനുള്ള പരിശ്രമത്തിലാണ്. കൂടുതല്‍ പ്രതിരോധന നടപടികള്‍ സ്വീകരിക്കുമെന്നും അടുത്ത ഏഴ് മുതല്‍ പത്തുവരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥിതി നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മലിനീകരണമാണ് ഡല്‍ഹിയില്‍ പെട്ടെന്ന് കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 7053 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തലസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4.67 ലക്ഷം കടന്നു. 104 പേര്‍ കൂടി കൊവിഡ് മൂലം മരിച്ചതോടെ മരണ നിരക്ക് 7332 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പാടങ്ങളില്‍ കച്ചി കത്തിക്കുന്നത് മൂലമുണ്ടാകുന്ന മലിനീകരണത്തിന് പരിഹാരമായി ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ലായനി തയ്യാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഡല്‍ഹിയിലെ വായു ഗുണനിലവാര തോത് വളരെ മോശം നിലയില്‍ തുടരുകയാണെന്ന് വായു നിലവാര നിരീക്ഷണ ഏജന്‍സിയായ സഫര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.