ഗാന്ധി നഗർ: കൊവിഡ് രോഗം പകരുന്നത് തടയാനായി പാൻ മസാല കടകളും സിഗരറ്റ് കടകളും മാർച്ച് 31വരെ അടച്ചിടാൻ തീരുമാനിച്ച് അഹമ്മദാബാദ് മുനിസിപ്പൽ കമ്മിഷണർ. പൊതു സ്ഥലത്ത് തുപ്പുന്നവർക്ക് നൽകുന്ന പിഴ ഇരട്ടിയാക്കി 1000 രൂപയാക്കി ഉയർത്താനും തീരുമാനമായി. 500 രൂപയായിരുന്ന പിഴയാണ് കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇരട്ടിയാക്കിയത്. പിഴ അടക്കാത്തവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും അഹമ്മദാബാദ് മുനിസിപ്പൽ കമ്മിഷണർ വിജയ് നെഹ്‌റ പറഞ്ഞു. പൊതു ഗതാഗതവും പാർക്കുകളും ജനതാ കർഫ്യൂവിനെ തുടർന്ന് അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുസ്ഥലത്ത് തുപ്പുന്നതിന് പിഴ ഇരട്ടിയാക്കി അഹമ്മദാബാദ് മുനിസിപ്പൽ കമ്മിഷണർ - കൊവിഡ് രോഗം
കൊവിഡ് 19ന്‍റെ പ്രതിരോധ നീക്കത്തിന്‍റെ ഭാഗമായാണ് പിഴ ഇരട്ടിപ്പിച്ചത്.