ETV Bharat / bharat

പാട്ടകൃഷിയിറക്കുന്ന കർഷകർക്ക് അവഗണന - പാട്ടകൃഷിയിറക്കുന്ന കർഷകർക്ക് അവഗണന മാത്രം...

കുടിയേറ്റ തൊഴിലാളികൾക്കും ചെറുകിട കർഷകർക്കും ദരിദ്രർക്കുമുള്ള പാക്കേജിന്‍റെ രണ്ടാം ഘട്ടത്തിൽ പാട്ടകൃഷി നടത്തുന്ന കർഷകരെ പൂർണമായും അവഗണിക്കുന്നുവെന്ന് റിപ്പോർട്ടുകൾ.

COVID-19 Relief Package: Tenant Farmers are left out yet again  business news  Professor Sukhpal Singh, Centre for Management in Agriculture at IIM-Ahmedabad.  പാട്ടകൃഷിയിറക്കുന്ന കർഷകർക്ക് അവഗണന മാത്രം...  പാട്ടകൃഷി
പാട്ടകൃഷി
author img

By

Published : May 15, 2020, 12:32 PM IST

ബെംഗളൂരു: കുടിയേറ്റ തൊഴിലാളികൾക്കും ചെറുകിട കർഷകർക്കും ദരിദ്രർക്കുമുള്ള പാക്കേജിന്‍റെ രണ്ടാം ഘട്ടം പാട്ടകൃഷി നടത്തുന്ന കർഷകരെ പൂർണമായും അവഗണിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. കുടിയാന്മാരായ കർഷകരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. ഈ പാക്കേജ് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ലെന്ന് ഐ‌വി‌എം-അഹമ്മദാബാദിലെ സെന്‍റർ ഫോർ മാനേജ്‌മെന്‍റ് ഇൻ അഗ്രികൾച്ചർ പ്രൊഫസർ സുഖ്‌പാൽ സിങ്ങ് വിശദീകരിക്കുന്നു.

പാട്ടകൃഷിയിറക്കുന്ന കർഷകർക്ക് അവഗണന മാത്രം...
  • ടാർഗെറ്റ് ചെയ്യലാണ് ആശങ്ക

രാജ്യത്തെ മൊത്തം 11 കോടി കർഷകരിൽ മൂന്ന് കോടി കർഷകർക്ക് മാത്രമേ നബാർഡ് മുഖേന 30,000 കോടി രൂപയുടെ അധിക റീഫിനാൻസ് പിന്തുണ ലഭിക്കുകയുള്ളു.

  • കെസിസികളുടെ ഫലപ്രാപ്തി

മൊത്തം കിസാൻ ക്രെഡിറ്റ് കാർഡുകളുടെ (കെസിസി) 10-11 ശതമാനം കാർഡുകൾക്ക് മാത്രമേ സാധുതയുള്ളൂവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, കെ‌സി‌സികളെ മാത്രം അടിസ്ഥാനമാക്കി വിപുലീകരിക്കുന്ന ആനുകൂല്യങ്ങൾ വളരെ കുറച്ച് കർഷകരിൽ മാത്രമേ എത്തിച്ചേരുകയുള്ളൂ. മാത്രമല്ല, കെസിസികൾ ഭൂവുടമസ്ഥരായ കർഷകർക്കുള്ളതാണെന്നതിനാൽ, കൊളാറ്ററൽ ഫ്രീ വായ്പകൾ കുടിയാന്മാരായ കർഷകർക്ക് കൂടുതൽ സഹായകമാകുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.

  • വിളവെടുപ്പിനു ശേഷമുള്ള അപകടങ്ങൾ

കാർഷിക മേഖലയിലെ ഒരു പ്രധാന ഘടകം വിതരണത്തിൽ വരുന്ന അപകടങ്ങളാണ്. ഇത് കർഷകരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. ശരിയായ അടിസ്ഥാന സൗകര്യങ്ങൾ, വെയർഹൗസിങ്ങ്, സംഭരണ ​​നടപടിക്രമങ്ങൾ എന്നിവയുടെ അഭാവത്തിൽ വിതരണ, ഡിമാൻഡ് ശൃംഖലയിലെ തടസ്സങ്ങൾ തുടരും. അതിന്‍റെ ഫലമായി കർഷകർ കൂടുതൽ ഉൽപാദിപ്പിക്കുമെങ്കിലും സംഭരണത്തിന്‍റെ അഭാവം നഷ്ടങ്ങൾക്ക് ഇടവരുത്തും.

  • റേഷൻ കാർഡുകളുടെ പോർട്ടബിലിറ്റി

‘ഒരു രാഷ്ട്രം ഒരു കാർഡ്’പദ്ധതിക്ക് കീഴിൽ റേഷൻ കാർഡുകളുടെ പോർട്ടബിലിറ്റി സ്വാഗതാർഹമാണെന്ന് സുഖ്പാൽ ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.