ഗുവാഹത്തി: സംസ്ഥാനത്ത് 40 പേര്‍ക്ക് കൂടി കൊവിഡ് ഭേദമായതായി അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. ഇവരില്‍ രണ്ട് തവണ കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. 12 പേര്‍ ഗോലഘട്ട് ജില്ലാ ആശുപത്രിയില്‍ നിന്നും 18 പേര്‍ സിൽചാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ഒമ്പത് പേര്‍ മഹേന്ദ്ര മോഹൻ ചൗധരി ആശുപത്രിയിൽ നിന്നും ഒരാൾ ധേമാജി ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് രോഗമുക്തരായത്. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,513 ആണ്. ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 1,182 സജീവ കേസുകളാണുള്ളത്. 324 പേരാണ് ഇതുവരെ രോഗ മുക്തി നേടിയത്.
അസമില്‍ 40 പേര്‍ക്ക് കൂടി കൊവിഡ് മുക്തി - കൊവിഡ് 19
സംസ്ഥാനത്ത് ആകെ 1,513 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.