ETV Bharat / bharat

കൊവിഡ് കാലത്ത് കോൺടാക്റ്റ് ലെൻസുകാരും സൂക്ഷിക്കണം - കൊവിഡ്

ലെൻസ് ഉപയോഗം കണ്ണുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം

COVID-19: Precautions you can take if you use contact lenses  കൊവിഡ് കാലത്ത് കോൺടാക്റ്റ് ലെൻസുകാരും സൂക്ഷിക്കണം  കൊവിഡ്  കോൺടാക്റ്റ് ലെൻസ്
കൊവിഡ്
author img

By

Published : Apr 25, 2020, 6:07 PM IST

നിങ്ങൾ കോൺടാക്ട് ലെൻസ് ഉപയോഗിക്കുന്നവരോണോ? ആണെങ്കിൽ ആ കൊവിഡ് കാലത്ത് ലെൻസുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ലെൻസിലൂടെ കൊവിഡ് വ്യാപിക്കുമെന്ന കണ്ടെത്തലുകൾ ഒന്നും പുറത്ത് വന്നിട്ടില്ല. എന്നാൽ ലെൻസ് ഉപയോഗം ചിലപ്പോൾ കണ്ണുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം

അവ ഉപയോഗിക്കുന്നവർ കണ്ണിൽ തൊടാനും തടവാനും സാധ്യതയുണ്ട്. ഈ ശീലം അണുബാധ ഭീഷണി ഉയർത്തുന്നു. ലെൻസ് ഉപയോഗം ശുചിത്വം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടു തന്നെ ലെൻസ് ധരിക്കുന്നതിന് മുമ്പ് കുറഞ്ഞത് 20 സെക്കൻഡ് നേരമെങ്കിലും കൈ സോപ്പുപയോഗിച്ച് കഴുകുക. ജലാംശം പൂർണമായും നീക്കിയിട്ട് വേണം കൈകളാൽ ലെൻസുകളെ സ്പർശിക്കാൻ.

1. വൈറസ് ബാധിതരും ഇതിനകം രോഗബാധിതരോടൊപ്പം താമസിക്കുന്നവരും സാധാരണ കണ്ണട ഉപയോഗിക്കുന്നതാണ് ഉത്തമം.

2. കൊവിഡ് കണ്ണുനീരുലും നിലനിൽക്കുമെങ്കിലും, കണ്ണുനീരിലൂടെ വൈറസ് പടരുന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

3. കൺജക്റ്റിവിറ്റിസ്, കണ്ണുകൾ പിങ്ക് നിറമാകുന്നത് ടിഷ്യു വീക്കം, അലർജി എന്നിവ മൂലമാണ് ഉണ്ടാകുന്നത്. എന്നിരുന്നാലും, കൊവിഡിന്‍റെ അപൂർവ സവിശേഷതകളിലൊന്നാണ് കൺജങ്ക്റ്റിവിറ്റിസ് എന്നത് ഓർമിക്കേണ്ടതാണ്.

4. ലെൻസുകൾ ഉപയോഗിക്കുന്നവർ കണ്ണ് വ്രണപ്പെട്ടാൽ ഉടൻ നിർത്തണം. അല്ലാത്തപക്ഷം, കോർണിയയിലെ തകരാറുകൾ, അണുബാധ, കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യത എന്നിവ കൂടുതലാണ്.

5. ലെൻസ് നിർമാതാവിന്‍റെയും നേത്രരോഗവിദഗ്ദ്ധന്‍റെയും നിർദേശങ്ങൾ പാലിക്കുക. ഉറങ്ങുന്നതിനുമുമ്പ് ലെൻസ് നീക്കംചെയ്യണം. നീക്കംചെയ്യുമ്പോഴും വീണ്ടും ഉപയോഗിക്കുമ്പോഴും ശുചിത്വം പ്രധാനമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.