ഡൽഹി: കൊവിഡ്-19ന്‍റെ പശ്ചാത്തലത്തിൽ തടവുകാർക്ക് മുഖംമൂടികളും സാനിറ്റൈസറുകളും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. അഡ്വ: വികാസ് പടോറയെയാണ് പൊതുതാൽപര്യ ഹർജി നൽകിയത്.
രോഗബാധിതനായ തടവുകാരനോ ലക്ഷണങ്ങളുള്ള തടവുകാരനോ പാർപ്പിക്കാൻ ജയിൽ പരിസരത്ത് ഇൻസുലേഷൻ വാർഡുകൾ സ്ഥാപിക്കണമെന്നും ഹർജിയിൽ ആവശ്യപെടുന്നു. കൊവിഡ്-19ന്‍റെ പരിശോധനകൾ നടത്തി മാത്രമേ പുതിയ തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാവൂ എന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. ഹർജി വാദം കേൾക്കുന്നതിലേയ്ക്കായി മാർച്ച് 24 ലേക്ക് മാറ്റി.
തടവറകൾക്ക് ഉൾക്കൊളളാവുന്നതിലും അധികം തടവുകാരെയാണ് രാജ്യത്തെ പല ജയിലുകളും ഉൾക്കൊളളുന്നതെന്നു ഹർജിക്കാരൻ പരാതിയിൽ പറയുന്നു.12,100 ലധികം തടവുകാരാണ് തിഹാർ ജയിലിൽ മാത്രം ഉളളത്. വൃത്തിഹീനമായ തിഹാർ ജയിലിലെ ശൗചാലയങ്ങൾ വൃത്തിയാക്കാൻ കോടതി ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപെടന്നു.