ബെംഗളൂരു: കർണാടകയിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 11 ആയി ഉയർന്നു. ചിക്കബല്ലാപുര സ്വദേശിയായ 69കാരനാണ് മരിച്ചത്. ഇയാളുടെ മൃതദേഹം ബെംഗളൂരുവിലെ വിക്‌ടോറിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കേന്ദ്രസർക്കാരിന്‍റെ നിർദേശങ്ങൾക്കനുസരിച്ച് നടപടികൾ പൂർത്തീകരിക്കുകയാണെന്ന് കർണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമുലു അറിയിച്ചു. ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കർണാടകയിൽ ഒരു കൊവിഡ് മരണം കൂടി - ചിക്കബല്ലാപുര
ചിക്കബല്ലാപുര സ്വദേശിയായ 69 കാരനാണ് മരിച്ചത്.

കർണാടകയിൽ ഒരു കൊവിഡ് മരണം കൂടി