കൊഹിമ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാഗാലാൻഡിൽ 14 പുതിയ കൊവിഡ് കേസുകൾ കൂടിറിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 94 ആണ്.
ഇന്ത്യയിൽ ആകെ 1,10,960 സജീവ കേസുകൾ ഉൾപ്പെടെ 2,26,770 കേസുകൾ ഇതുവരെ റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 1,09,462 പേർ രോഗ മുക്തി നേടി.