ETV Bharat / bharat

കൊവിഡ് സാഴ്സ് കോവ് II ജീനുകളിൽ മാറ്റം വരുത്താന്‍ കഴിയുന്ന വൈറസ്

ലണ്ടൻ യൂണിവേഴ്സിറ്റി കോളജ് ഗവേഷകർ തയ്യാറാക്കിയ പ്രബന്ധം “ജേണൽ ഇൻഫെക്ഷൻ” സിലാണ് പ്രസിദ്ധീകരിച്ചത്. മനുഷ്യ ശരീരത്തിൽ വൈറസ് എങ്ങനെ തുടരുന്നുവെന്നും ജീനുകളുടെ ലക്ഷണങ്ങളും മറ്റ് അനുബന്ധ വിവരങ്ങളും ശാസ്ത്രജ്ഞർ നിരന്തരം പഠിച്ചുവരികയാണ്.

author img

By

Published : May 8, 2020, 3:40 PM IST

ലണ്ടൻ  ഹൈദരാബാദ്  സാഴ്സ് കോവ് II  Sars Cov-II  ലണ്ടൻ യൂണിവേഴ്സിറ്റി കോളജ് ഗവേഷകർ  ലണ്ടൻ യൂണിവേഴ്സിറ്റി  കൊവിഡ് 19
ജീനുകളിൽ മാറ്റം വരുത്തി കൊവിഡ് സാഴ്സ് കോവ് II

ലണ്ടൻ / ഹൈദരാബാദ്: കൊവിഡ് -19 ന് കാരണമാകുന്ന സാർസ് കോവ്- IIന്‍റെ (Sars Cov-II) ജീനുകളിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി മാറ്റങ്ങൾ വന്നതായി പഠനം. സാർസ് കോവ്- II ന്‍റെ ഈ ജീനുകളിൽ 198 ഓളം മാറ്റങ്ങൾ സംഭവിച്ചതായി ശാസ്ത്രജ്ഞർ പറയുന്നു. 7500 പേരിൽ നടത്തിയ ശാസ്ത്രീയ ഗവേഷണത്തിലാണ് ജീനുകൾ നിരവധി രൂപങ്ങളായി മാറുന്നുവെന്ന് കണ്ടെത്തിയത്. കൊവിഡ് ചികിത്സയ്ക്കായി മരുന്ന് കണ്ടെത്താനും വൈറസ് പടരുന്നത് തടയാൻ വാക്സിൻ തയ്യാറാക്കാനും പഠനം സഹായകമാകും.

ലണ്ടൻ യൂണിവേഴ്സിറ്റി കോളജ് ഗവേഷകർ തയ്യാറാക്കിയ പഠന പ്രബന്ധം “ജേണൽ ഇൻഫെക്ഷൻ” സിലാണ് പ്രസിദ്ധീകരിച്ചത്. മനുഷ്യ ശരീരത്തിൽ വൈറസ് എങ്ങനെ തുടരുന്നുവെന്നും ജീനുകളുടെ ലക്ഷണങ്ങളും മറ്റ് അനുബന്ധ വിവരങ്ങളും ശാസ്ത്രജ്ഞർ നിരന്തരം പഠിച്ചുവരികയാണ്. വൈറസ് ബാധിച്ചാല്‍ മനുഷ്യശരീരത്തിൽ 198 ഓളം മാറ്റങ്ങൾ സംഭവിച്ചതായി പഠനങ്ങൾ പറയുന്നു. മനുഷ്യശരീരങ്ങളിൽ സാധാരണയായി സംഭവിക്കുന്ന കോശങ്ങളിലെ മാറ്റങ്ങൾക്ക് അനുസൃതമായി ജീനുകൾ പല രൂപങ്ങളായി മാറുന്നുവെന്ന് പഠനത്തിലൂടെ മനസ്സിലാക്കാം. വൈറസ് മനുഷ്യരെ ആക്രമിക്കുമ്പോൾ പല മാറ്റങ്ങളും വരുത്തുന്നത് സാധാരണ പ്രതിഭാസമാണ്.എന്നിരുന്നാലും, സാർസ് കോവ്- II വൈറസിൽ വേഗത്തിലാണോ സാവധാനത്തിലാണോ മാറ്റങ്ങൾ ഉണ്ടാകുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വൈറസിൽ മാറ്റങ്ങൾ വളരെ വേഗത്തിലാണ് സംഭവിക്കുന്നതെങ്കിൽ മരുന്നുകളോ വാക്സിനുകളോ ഫലപ്രദമായി പ്രവർത്തിക്കില്ല എന്നും പഠനം വ്യക്തമാക്കുന്നു.

അതിനാൽ, വളരെക്കാലം കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാനുള്ള മരുന്നുകളോ വാക്സിനുകളോ വൈറസിന്‍റെ മാറ്റങ്ങൾ കണ്ടെത്തുന്നതിലൂടെ ഉചിതമായ രീതിയിൽ ഉൽ‌പാദിപ്പിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.ഈ പശ്ചാത്തലത്തിൽ, ചികിത്സയ്ക്കിടെ വൈറസ് എളുപ്പത്തിൽ ശരീരത്തിൽ നിന്ന് വിട്ട് പോകില്ലെന്ന് ഉറപ്പാക്കാൻ വാക്സിനുകളും മരുന്നുകളും തയ്യാറാക്കേണ്ടതുണ്ട്. വൈറസുകളിലെ മാറ്റങ്ങളെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്ന് ലണ്ടൻ സർവകലാശാലയിലെ പ്രൊഫസർ ഫ്രാൻസിസ് ബെലോക്സ് പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.