ETV Bharat / bharat

കൊവിഡ് 19; യുപി ആരോഗ്യമന്ത്രിയും 50 മാധ്യമ പ്രവര്‍ത്തകരും നിരീക്ഷണത്തില്‍

മൂന്ന് ബിജെപി എംഎല്‍എമാരും നിരീക്ഷണത്തില്‍.

UP Health Minister Jai Pratap Singh  Minister Jai Pratap Singh  Greater Noida  working journalists  കൊവിഡ് 19; യുപി ആരോഗ്യമന്ത്രിയും 50 മാധ്യമ പ്രവര്‍ത്തകരും നിരീക്ഷണത്തില്‍
കൊവിഡ് 19; യുപി ആരോഗ്യമന്ത്രിയും 50 മാധ്യമ പ്രവര്‍ത്തകരും നിരീക്ഷണത്തില്‍
author img

By

Published : Mar 21, 2020, 9:25 AM IST

ലഖ്‌നൗ: യു.പി ആരോഗ്യമന്ത്രി ജയ്‌ പ്രതാപ് സിംഗ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരോടും വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശം. ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന 50 ഓളം മാധ്യമ പ്രവര്‍ത്തകരാണ് നിരീക്ഷണത്തിലുള്ളത്. മന്ത്രിയോടൊപ്പം നോയിഡയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മൂന്ന് ബിജെപി എം‌എൽ‌എമാരായ പങ്കജ് സിംഗ്, ധീരേന്ദ്ര സിംഗ്, തേജ്‌പാല്‍ നഗർ എന്നിവര്‍ സ്വയം കരുതലിലാണ്.

ലക്‌നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ 70ലധികം മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു. എന്നാല്‍ ഇവര്‍ക്ക് നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ പങ്കെടുത്ത പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ശേഷമാണ് ജയ്‌ പ്രതാപ് സിംഗ് വാര്‍ത്താ സമ്മേളനം വിളിച്ചത്. സ്വയം നിരീക്ഷണത്തിലാണ് ജയ്‌ പ്രതാപ് സിംഗ് ഇപ്പോള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.