മുംബൈ: മഹാരാഷ്ട്രയില്‍ രോഗ ബാധിതരുടെ എണ്ണം 400 കടന്ന സാഹചര്യത്തിൽ ഓൺലൈനിലൂടെ കൊവിഡ് 19 സ്വയം വിലയിരുത്തൽ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ജനങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ അവരുടെ ലക്ഷണങ്ങൾ തിരിച്ചറിയാനും സംശയങ്ങളെ കുറിച്ച് അധികാരികളോട് ചോദിച്ച് അറിയാനും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സാധിക്കും. അപ്പോളോ ആശുപത്രിയുമായി സഹകരിച്ചാണ് ഓൺലൈൻ സേവനം സർക്കാർ നടപ്പിലാക്കുന്നത്. കൊവിഡ്-19.മഹാരാഷ്ട്ര.ജിഒവി.ഇൻ എന്ന ലിങ്ക് വഴി അടിയന്തര വൈദ്യോപദേശവും മറ്റ് സേവനങ്ങളും ലഭ്യമാകും.
കൊവിഡിനെ നേരിടാൻ ഓൺലൈൻ സംവിധാനവുമായി മഹാരാഷ്ട്ര - അപ്പോളോ ആശുപത്രി
അപ്പോളോ അശുപത്രിയുമായി സഹകരിച്ച് മഹാരാഷ്ട്ര സർക്കാരാണ് പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്