താനെ: ലോക് ഡൗൺ നിയമം ലംഘിച്ചയാളെ അറസ്റ്റ് ചെയ്യുന്ന വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് ശിവസേന നേതാവ് വിജയ് സാവന്ത്, രാജു ഇദാനി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
നിരവധി വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രതികൾ വീഡിയോ പ്രചരിപ്പിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യൻ ശിക്ഷാ നിയമം 188, 505, ദുരന്ത നിവാരണ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.