ETV Bharat / bharat

ലോക്ക്ഡൗൺ സമയത്തെ സേവനം; പൊലീസിന് പൂക്കളുമായി അംരോഹ - ഉത്തര്‍ പ്രദേശ്

മുസ്ലിം ഭൂരിപക്ഷ പ്രദേശമായ അംരോഹയിൽ ജനങ്ങൾ പൂക്കൾ നൽകിയാണ് പൊലീസിനെ വരവേറ്റത്. സാമൂഹിക അകലം പാലിച്ചായിരുന്നു ജനങ്ങളുടെ നന്ദി പ്രകടനം. അരോഹ ജില്ലയിൽ ഒരാൾക്ക് പോലും കൊവിഡ് 19 സ്ഥീരികരിച്ചിട്ടില്ല.

COVID-19 lockdown  lockdown  COVID-19 cases in UP  Muslims shower flowers on policemen  ലോക് ഡൗണ്‍  ജനങ്ങള്‍  പൂക്കള്‍  അംരോഹ  ഉത്തര്‍ പ്രദേശ്  പൊലീസ്
ലോക് ഡൗണ്‍ പൊലീസിനെ പൂക്കളെറിഞ്ഞ് വരവേറ്റ് ജനങ്ങള്‍
author img

By

Published : Apr 8, 2020, 2:41 PM IST

ഉത്തർപ്രദേശ്: ലോക് ഡൗണ്‍ സമയത്ത് ഡ്യൂട്ടിയിൽ തുടരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നന്ദി അറിയിച്ച് അംരോഹ ജില്ലയിലെ ജനങ്ങൾ. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ അംരോഹയിൽ ജനങ്ങൾ പൂക്കൾ നൽകിയാണ് പൊലീസിനെ വരവേറ്റത്. സാമൂഹിക അകലം പാലിച്ചായിരുന്നു ജനങ്ങളുടെ നന്ദി പ്രകടനം. നിലവിൽ അംരോഹ ജില്ലയിൽ ഒരാൾക്ക് പോലും കൊവിഡ് 19 സ്ഥീരികരിച്ചിട്ടില്ല. നിസാമുദീനിലെ മത സമ്മേളനം കൊവിഡ് വ്യാപനം വർധിപ്പിച്ചതിനാൽ രാജ്യത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ മുസ്‌ലിം വിഭാഗങ്ങൾ വിവേചനം നേരിടുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്തുന്നതിനിടെ പൊലീസും, മെഡിക്കൽ ഉദ്യോഗസ്ഥരും പലഭാഗങ്ങളിലും നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വരുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അംരോഹയിലെ ജനങ്ങൾ പൂക്കൾ നൽകി വേറിട്ട മാതൃകയാവുന്നത്. ജനങ്ങളുടെ ഭാഗത്ത് നിന്ന് മികച്ച സഹരണം ലഭിക്കുന്നത് കൃത്യനിർവഹണത്തിന് കൂടുതൽ കരുത്താകുമെന്ന് എസ്.പി സഞ്ജയ് പ്രതാപും വ്യക്തമാക്കി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.