നോയിഡ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രാര്‍ഥനക്കായി ഒത്തുകൂടിയ സംഭവത്തില്‍ ഒരാൾ അറസ്റ്റില്‍. ഒരു ഡസനോളം പേരെ കസ്റ്റഡിയിലെടുത്തു. ദേശീയ ദുരന്ത നിവാരണ നിയമം (2005), ഉത്തർപ്രദേശ് പകർച്ചവ്യാധി നിയമം (1897) എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇവര്‍ക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ചത്. ബുധനാഴ്ച വൈകുന്നേരം സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു.
ഒരു വീടിന്‍റെ ടെറസിൽ പ്രാര്‍ഥന നടത്താന്‍ 10-12 പുരുഷന്മാർ തടിച്ചുകൂടിയതായി വീഡിയോയിൽ കാണാം. സെക്ടർ 16 ലെ ജെജെ ക്ലസ്റ്ററിൽ സെക്ടർ 20 പൊലീസ് സ്റ്റേഷന് കീഴിലുള്ള സാദിഖ് എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് പ്രാർത്ഥന നടന്നത്.
അടിയന്തര സാഹചര്യങ്ങളില്ലെങ്കിൽ ആളുകൾ ഒത്തുചേരാനോ വീടുകളിൽ നിന്ന് പുറത്തിറങ്ങാനോ പാടില്ലെന്ന് പൊലീസ് വ്യക്തമാക്കി. 144 പ്രഖ്യാപിച്ചിട്ടും ആളുകള്‍ ഒത്തുകൂടിയതിനാണ് കേസ്.
ഐപിസി സെക്ഷൻ 188 (പൊതുസേവകര്‍ കൃത്യമായി പ്രഖ്യാപിച്ച ഉത്തരവിനോടുള്ള അനുസരണക്കേട്), 269 (ജീവിതത്തിന് അപകടകരമായ ഏതെങ്കിലും രോഗത്തിന്‍റെ നിയമ വിരുദ്ധമായി അല്ലെങ്കിൽ അശ്രദ്ധമായി പടരുന്നു), 270 (ജീവൻ അപകടകരമായ രോഗം ബാധിക്കാൻ സാധ്യതയുള്ള മാരകമായ പ്രവർത്തനം) തുടങ്ങിയ വകുപ്പുകളും എഫ്ഐആറിലുണ്ട്.
സാലിഖ്, സാകിബ്, ഗുഡ്ഡു, മുഹമ്മദ് ജഹാംഗീർ, നൂർ ഹസൻ, ഷംഷർ, അഫ്രോസ്, ഫിറോസ്, റാസി ആലം, തബ്രൂക്ക്, ഛോട്ടു എന്നിവർക്കെതിരെയാണ് കേസ്.