ETV Bharat / bharat

രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാന്‍ നടപടികള്‍ കൈക്കൊള്ളണം

രാജ്യത്ത് പ്രതിദിനം 18.8 ദശലക്ഷം ടൺ പാൽ ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, വിതരണ കേന്ദ്രങ്ങളിലേക്ക് ഉൽപ്പന്നം എത്തിക്കാന്‍ കഴിയാത്തത് രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളുടെ ആരോഗ്യത്തെയും ബാധിക്കും

COVID-19  lock down  Take care  daily necessities  ദൈനംദിന ആവശ്യങ്ങൾ  സമ്പദ്‌വ്യവസ്ഥ
രാജ്യത്തിന്‍റെ ദൈനംദിന ആവശ്യങ്ങൾ ഉറപ്പാക്കുക, സമ്പദ്‌വ്യവസ്ഥയെയും
author img

By

Published : Apr 8, 2020, 5:16 PM IST

രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെയും ദൈനംദിന ആവശ്യങ്ങളയും ഉറപ്പാക്കുക

വിവിധ രാജ്യങ്ങളില്‍ കൊവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ മനുഷ്യരുടെ സജീവ ജീവിതം നിലച്ചു. ഒരു നൂറ്റാണ്ട് മുമ്പ് ലോകത്തെ മുഴുവൻ ബാധിച്ച സ്‌പാനിഷ് ഇൻഫ്ലുവൻസ പോലെ, കൊവിഡ്-19 കാരണം 12 ലക്ഷത്തിലധികം ആളുകളെ വൈറസ് ബാധിക്കുകയും ലോകമെമ്പാടുമുള്ള എഴുപതിനായിരത്തിലധികം രോഗികള്‍ മരണപ്പെടുകയും ചെയ്തു. ഇന്ത്യയിൽ കൊവിഡ്-19 പകർച്ചവ്യാധി വിവിധ സംസ്ഥാനങ്ങളിലെ 211 ജില്ലകളിലേക്ക് വ്യാപിച്ചു. മരണസംഖ്യ വർദ്ധിക്കുമോ എന്ന ഭയത്തിൽ ഇന്ത്യയടക്കം പല രാജ്യങ്ങളും ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ ദരിദ്രരിൽ ബഹുഭൂരിപക്ഷവും ദിവസവേതന തൊഴിലാളികളാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യൻ സമൂഹത്തിലെ പാര്‍ശ്വവല്‍കരിക്കപ്പെട്ട വിവിധ വിഭാഗങ്ങളുടെ കഷ്‌ടപ്പാടുകൾ എല്ലാ പരിധികള്‍ക്കും അപ്പുറമാണ്.

54 കോടി കന്നുകാലികളാണ് ഇന്ത്യയിലുള്ളത്. രാജ്യത്തെ 23 ശതമാനം ചെറുകിട കർഷകർ അവരുടെ ഉപജീവനത്തിനായി കന്നുകാലി വളര്‍ത്തലിനെ ആശ്രയിക്കുന്നു. ലോക്‌ഡൗൺ കാരണം അവരുടെ കന്നുകാലികളുടെ മേച്ചിലിനും പാലുൽപ്പന്നങ്ങളുടെ വിൽപ്പനക്കും തടസങ്ങൾ വലിയ വെല്ലുവിളികള്‍ സൃഷ്‌ടിക്കുന്നു. രാജ്യത്ത് പ്രതിദിനം 18.8 ദശലക്ഷം ടൺ പാൽ ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, വിതരണ കേന്ദ്രങ്ങളിലേക്ക് ഉൽപ്പന്നം എത്തിക്കാന്‍ കഴിയാത്തത് രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളുടെ ആരോഗ്യത്തെയും ബാധിക്കും. വളര്‍ത്തുപക്ഷി വ്യവസായത്തിൻ്റെ അവസ്ഥയും വ്യതസ്തമല്ല! വരും ദിവസങ്ങളിൽ പാൽ, പച്ചക്കറികൾ, ഭക്ഷ്യധാന്യങ്ങൾ ഭക്ഷ്യ എണ്ണകൾ, മരുന്നുകൾ, മറ്റ് ഉപഭോക്തൃവസ്തുക്കൾ എന്നിവയുടെ ലബ്‌ദി കുറവായിരിക്കുമെന്ന് ഡല്‍ഹിയിലുള്ള മൊത്തവ്യാപാര വ്യാപാരികളുടെ സംഘടന മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തൊട്ടാകെയുള്ള കടകളിലേക്ക് ആവിശ്യ വസ്തുകളുടെ വിതരണം വൈകുന്നതിന് പ്രധാന കാരണം തൊഴിലാളി ക്ഷാമവും പരിമിതമായ ഗതാഗത സവിധാനങ്ങളുമാണെന്ന് വ്യാപാരികളുടെ സംഘടന വ്യക്തമാക്കി. കർഫ്യൂ പാസുകൾ ലഭിക്കുന്നതിനുള്ള കാലതാമസം ആവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനുള്ള മറ്റൊരു തടസമാണ്. ഈ പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കാന്‍ സർക്കാരുകൾ ശ്രദ്ധിക്കണം.

ചരക്ക് ഗതാഗത മേഖലക്ക് ഇന്ത്യയിൽ 15 ലക്ഷം കോടി രൂപയുടെ മൂല്യമുണ്ട്. അതുകൊണ്ട് തന്നെ സാമ്പത്തിക വികസനത്തിന് ഈ മേഖലയുടെ വളര്‍ച്ച വളരെ നിർണായകമാണ്. 53 ലക്ഷം ട്രക്കുകൾ, 7,400 ഗുഡ്‌സ് ട്രെയിനുകൾ, ചരക്ക് വിമാനങ്ങൾ എന്നിവ വിവിധ ഉൽപ്പന്നങ്ങളുടെ ഗതാഗതത്തിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നു. റോഡ് ഗതാഗതത്തിൻ്റെ 60 ശതമാനവും ഉൽപാദന മേഖലയിലാണെങ്കിൽ, 10-15 ശതമാനം അടിസ്ഥാന സൗകര്യങ്ങളും കയറ്റുമതിയുമായി ബന്ധപ്പെട്ടതുമാണ്. മാർച്ച് 24ന് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഈ രണ്ട് മേഖലകളും പൂർണ്ണമായും അടച്ചുപൂട്ടി. ട്രക്കുകൾ റോഡുകളിൽ തന്നെ നിർത്തി ഇടേണ്ടി വന്നു. അവശ്യവസ്തുക്കളുടെയും ഉൽ‌പ്പന്നങ്ങളുടെയും ഗതാഗതത്തിന് കേന്ദ്ര സര്‍കാര്‍ പച്ചകൊടി കാണിച്ചെങ്കിലും, പ്രധാന മേഖലകളിലെ പ്രതിസന്ധിയെ തുടർന്ന് ഫാക്‌ടറികളും വയര്‍ഹൌസുകളും അടച്ചുപൂട്ടേണ്ടി വന്നു. കൊവിടഡ്-19 ഭീതിയെ തുടര്‍ന്ന് ഡ്രൈവർമാർക്ക് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ, അസംസ്‌കൃത വസ്തുക്കളുടെയും നിര്‍മാണം കഴിഞ്ഞ ഉൽപ്പന്നങ്ങളുടെയും വിതരണ ശൃംഖല മുറിഞ്ഞു. ഏത് അടിയന്തിര സാഹചര്യങ്ങളിലും കരിഞ്ചന്ത നടത്താനും അനാവശ്യ ലാഭമുണ്ടാക്കാനും ഒരു വശത്ത് ചിലര്‍ എല്ലായ്‌പ്പോഴും തയ്യാറാണ്. പക്ഷേ മറുവശത്ത്, വിളകള്‍ ചന്തകളിലേക്ക് കൊണ്ടുപോകാൻ കഴിയാത്തതിനാൽ കർഷകർക്ക് കനത്ത നഷ്‌ടം സംഭവിക്കുന്നു. മഹാരാഷ്ട്രയിൽ നിന്നും മധ്യപ്രദേശിൽ നിന്നുമുള്ള സോയാബീൻ തീറ്റയുടെ അഭാവം പക്ഷി വളര്‍ത്ത് വ്യവസായത്തെ ബാധിക്കുന്നു. അഞ്ച് ലക്ഷം ട്രക്കുകൾ ദേശീയപാതയിലും അന്തർസംസ്ഥാന അതിർത്തികളിലും നിർത്തിയിട്ടിരിക്കുന്നു. റാബി, ഖാരിഫ് കാലയളവുകളില്‍ ക്ഷാമം ഒഴിവാക്കുന്നതിനും കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി എല്ലാ അവശ്യവസ്തുക്കളും ലക്ഷ്യസ്ഥാനങ്ങളിലേക്ക് യുദ്ധകാല അടിസ്ഥാനത്തില്‍ എത്തിക്കുന്നതിന് സർക്കാരുകൾ ഇടപടണം.

ലോക്‌ഡൗണ്‍ സമയത്ത് ഇന്ത്യക്ക് പ്രതിദിനം 800 ദശലക്ഷം ഡോളർ നഷ്‌ടമാകുമെന്നാണ് കണക്കാക്കുന്നത്. മൂന്നാഴ്‌ചക്കുള്ളിൽ, തൊഴിൽ നഷ്‌ടം, ദിവസ വേതന തൊഴിലാളികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകള്‍, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് പുറമേ 12.5 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്‌ടം ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഭൂമിശാസ്ത്രപരമായി നിലവിലെ വൈറസ് അപകട മേഖലകളെ തിരിച്ചറിയുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനുമുള്ള രണ്ടാം ഘട്ട ദേശീയ പദ്ധതികളാണ് സർക്കാരുകൾ തയ്യാറാക്കുന്നത്.

ചൈനയിൽ നിന്നുള്ള അടിസ്ഥാന മരുന്നുകളുടെ ഇറക്കുമതി ദീർഘനാള്‍ നീണ്ടാല്‍, പ്രാദേശികമായി മരുന്നുകളുടെ കുറവുണ്ടാകാനുള്ള സാധ്യതയുണ്ട്. പൗരന്മാരുടെ ദൈനംദിന ജീവിതം അസ്വസ്ഥമാകാതിരിക്കാൻ ഇറക്കുമതിക്കും കയറ്റുമതിക്കും അന്താരാഷ്ട്ര, അന്തർസംസ്ഥാന നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ട് വരണം. കൊവിഡ് ഭീഷണിയെ ഉന്മൂലനം ചെയ്യാന്‍ കർശന നടപടികൾ കൈക്കൊള്ളുമ്പോൾ, രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിക്കണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.