ETV Bharat / bharat

രാജ്യത്ത് 1,553 കൊവിഡ് കേസുകൾ കൂടി;രോഗബാധിതരുടെ എണ്ണം 17,265 ആയി - കൊവിഡ് 19 ഇന്ത്യ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. 14,175 പേരാണ് ചികിത്സയിലുള്ളത്.

COVID-19 live updates  Coronavirus  കൊവിഡ് 19  കൊവിഡ് 19 ഇന്ത്യ  കൊവിഡ് 19 വാര്‍ത്ത
രാജ്യത്ത് 1,553 കൊവിഡ് 19 കേസുകൾ കൂടി; ആകെ എണ്ണം 17,265 ആയി
author img

By

Published : Apr 20, 2020, 1:00 PM IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 1,553 കൊവിഡ് 19 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 17,265 ആയി ഉയർന്നെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 14,175 പേരാണ് ചികിത്സയിലുള്ളത്. 2,547 പേർ രോഗമുക്തരായി. 543 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 36 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു.

4,203 കേസുകളുള്ള മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇവിടെ 507 രോഗികൾ സുഖം പ്രാപിച്ചപ്പോൾ 223 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഡൽഹിയില്‍ 2,003 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 72 പേര്‍ക്ക് രോഗം ഭേദമായി. 45 പേര്‍ മരിച്ചു.

രാജസ്ഥാനിൽ ആകെ 1,478 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 183 പേര്‍ രോഗമുക്തി നേടുകയും 14 പേര്‍ മരിക്കുകയും ചെയ്‌തു. തമിഴ്‌നാട്ടിൽ 1,477 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 411 പേര്‍ക്ക് സുഖം പ്രാപിക്കുകയും 15 പേര്‍ മരിക്കുകയും ചെയ്‌തു. മധ്യപ്രദേശിൽ 1,407 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 127 പേര്‍ രോഗ മുക്തരാവുകയും 70 പേര്‍ മരിക്കുകയും ചെയ്‌തു. അതേസമയം ഉത്തർപ്രദേശിൽ 1,084 കൊവിഡ് 19 പോസിറ്റീവ് കേസുകളാണുള്ളത്. രാജ്യത്ത് ആദ്യത്തെ കൊവിഡ് 19 കേസ് റിപ്പോർട്ട് ചെയ്‌ത കേരളത്തിൽ 402 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.