ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തിപ്രാപിച്ചതോടെ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,929 പോസിറ്റീവ് കേസുകളാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. രാജ്യത്ത് ഒറ്റദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,20,922 ആയി. കൂടാതെ 311 മരണങ്ങൾ കൂടി പുതിയതായി സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ മരണസംഖ്യ 9,195 ആയി. നിലവിൽ രോഗബാധിതരായ 1,49,348 പേരാണ് ചികിത്സയിൽ കഴിയുന്നത്. 1,62,379 പേർ രോഗമുക്തി നേടി. കൊവിഡ് ഏറ്റവും അധികം കീഴ്പെടുത്തിയ സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ്. 1,04,568 കേസുകളാണ് മഹാരാഷ്ട്രയിൽ മാത്രം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽ 42,687 കേസുകളും ഡൽഹിയിൽ 38,958 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്ത് ഒറ്റദിവസത്തെ ഏറ്റവും ഉയർന്ന കൊവിഡ് നിരക്ക്
311 മരണങ്ങൾ കൂടി പുതിയതായി സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ മരണസംഖ്യ 9,195 ആയി