ചെന്നൈ: തമിഴ്‌നാട്ടില്‍ 1,974 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഞായറാഴ്‌ച 38 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ മരണസംഖ്യ 435 ആയി ഉയര്‍ന്നു. 44,661 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 1,138 പേര്‍ കൂടി രോഗ മുക്തി നേടി. സംസ്ഥാനത്ത് ആകെ 24,547 പേര്‍ക്കാണ് രോഗം ഭേദമായത്. 19,676 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ചെന്നൈയില്‍ ഇന്ന് മാത്രം 1,415 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തു. ചെന്നൈക്ക് അടുത്തുള്ള ചെംഗല്‍പേട്ടില്‍ 178 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.
തമിഴ്‌നാട്ടില്‍ ഒറ്റ ദിവസം 38 കൊവിഡ് മരണം, രോഗികള്‍ 1,974 - COVID-19
സംസ്ഥാനത്ത് 44,661 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മരണ സംഖ്യ 435 ആയി