ഇംഫാൽ: കൊവിഡ് രഹിത സംസ്ഥാനമായി പ്രഖ്യാപിച്ച് 26 ദിവസത്തിന് ശേഷം മണിപ്പൂരിൽ വീണ്ടും കൊവിഡ് സ്ഥിരീകരണം. ക്യാൻസർ രോഗിയായ പിതാവിനൊപ്പം മുംബൈയിൽ നിന്ന് മടങ്ങിയെത്തിയ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ നിന്നുള്ള 31 കാരനായ യുവാവിനാണ് രോഗബാധ കണ്ടെത്തിയതെന്ന് മണിപ്പൂർ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
രോഗി ഇംഫാലിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ജെഎൻഐഎംഎസ്) ചികിത്സയിലാണ്. പുതിയ രോഗിയുമായി ബന്ധപ്പെട്ട്, കോൺടാക്റ്റ് ട്രെയ്‌സിംഗും കണ്ടെയ്‌ൻമെന്‍റ് സോണിൽ സജീവ നിരീക്ഷണവും ഉടനടി നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ഏപ്രിൽ 19 നാണ് മണിപ്പൂർ കൊവിഡ് രഹിത സംസ്ഥാനമായി മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പ്രഖ്യാപിച്ചത് മാർച്ചിൽ യുകെയിൽ നിന്ന് മണിപ്പൂരിലേക്ക് മടങ്ങിയ 23 കാരിയായ യുവതിയായിരുന്നു സംസ്ഥാനത്തെ ആദ്യത്തെ കൊവിഡ് പോസിറ്റീവ് കേസ്.