സിംല: ഹിമാചല്‍ പ്രദേശില്‍ തബ്‌ലിഗ് ജമാഅത്തില്‍ പങ്കെടുത്ത നാല് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 19 ആയി. 83 പേരുടെ സാമ്പിളുകളാണ് സംസ്ഥാനത്ത് നിന്ന് പരിശോധനയ്‌ക്ക് അയച്ചത്. ചമ്പ ജില്ലയിലെ ടിസ പ്രദേശത്ത് നിന്നുള്ളവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
നേരത്തെ തബ്‌ലിഗ് ജമാഅത്തില്‍ പങ്കെടുത്ത 11 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രണ്ട് പേര്‍ രോഗവിമുക്തരായി. സംസ്ഥാനത്ത് രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളതെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു.