അഗർതല: തൃപുരയിൽ ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥന് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 156 ആയി ഉയർന്നു. ബിഎസ്എഫ് ബറ്റാലിയൻ 86 ൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് കൊവിഡ് പോസിറ്റീവായി കണ്ടെത്തിയത്. ധലൈ ജില്ലയിലെ അംബാസ ആസ്ഥാനമായുള്ള രണ്ട് ബറ്റാലിയനുകളിൽ നിന്ന് 151 പേർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
മൊത്തം 2,771 പേർ സംസ്ഥാനത്ത് ക്വാറന്‍റൈനിലാണ്. സംസ്ഥാനത്തെ ആദ്യത്തെ രണ്ട് കൊവിഡ് രോഗികൾ സുഖം പ്രാപിച്ചു .