ചെന്നൈ: ചെന്നൈ മെട്രോ റെയിൽവേ സ്റ്റേഷൻ (സിഎംആർഎസ്) ഹെഡ് ഓഫീസിൽ കാലുകൊണ്ട് പ്രവർത്തിക്കുന്ന ലിഫ്റ്റ് ആരംഭിച്ചു. കൊവിഡ് വൈറസിന്‍റെ പശ്ചാത്തലത്തിൽ സമ്പർക്കം കുറയ്ക്കുന്നതിനും വൈറസിന്‍റെ വ്യാപനം തടയുന്നതിനുമായി ചെന്നൈ മെട്രോ റെയിൽ നെറ്റ്‌വർക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് കാലുകൊണ്ട് പ്രവർത്തിക്കുന്ന ലിഫ്റ്റ് ആരംഭിച്ചത്. കാൽകൊണ്ട് പ്രവർത്തിക്കുന്ന ഈ പെഡൽ സിസ്റ്റത്തിൽ ആളുകൾക്ക് ബട്ടണുകൾ തൊടാതെ ലിഫ്റ്റ് ഉപയോഗിക്കാൻ കഴിയും. എല്ലാ മെട്രോ സ്റ്റേഷനുകളുലും ഉടൻ തന്നെ ഈ സംവിധാനം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ലിഫ്റ്റിലെ ബട്ടൺ ഉപയോഗിച്ചാൽ രോഗം വേഗം പിടിപെടാനുള്ള സാധ്യത ഉള്ളതിനാലാണ് ഇത്തരം ഒരു ആശയം കൊണ്ടുവന്നതെന്ന് അധികൃതർ വ്യക്തമാക്കി. തമിഴ്‌നാട്ടിൽ കൊവിഡ് രോഗ ബാധിതരുടെ എണ്ണം 20,246 ആണ്. വൈറസ് ബാധിച്ച് 154 പേർ മരിച്ചു. 11,313 പേർക്ക് രോഗം ഭേദമായി.