ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഈദുല്‍ ഫിത്വര്‍ തിങ്കളാഴ്ച. എന്നാല്‍ കടകളിലും ജുമുഅ മസ്‌ജിദിലും ആളുകളുടെ തിരക്ക് വളരെ കുറവ്. കൊവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ വീടിന് പുറത്തിറങ്ങുന്നില്ല. കേരളം, ജമ്മു കശ്‌മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ തിങ്കളാഴ്ചയാണ് ഈദുൽ ഫിത്വർ.
ആളുകൾ സാമൂഹ്യ അകലം പാലിക്കണമെന്നും സർക്കാരിന്‍റെ നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നും ഡല്‍ഹി ജുമുഅ മസ്‌ജിദ് ഷാഹി ഇമാം സയിദ് അഹമ്മദ് ബുഖാരി ആവശ്യപ്പെട്ടു. വളരെ കുറച്ച് കടകൾ മാത്രമാണ് തുറന്നിട്ടുള്ളതെന്നും വളരെ ലളിതമായാണ് ഈദ് ആഘോഷിക്കുന്നതെന്നും ഒരു ഉപഭോക്‌താവ് പറഞ്ഞു.