ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരാളില്‍ കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ അടിയന്തര യോഗം ചേര്‍ന്നു. യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ, ഡല്‍ഹി ചീഫ് സെക്രട്ടറി വിജയ് കുമാർ ദേവ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഡല്‍ഹി, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നായി രണ്ട് പുതിയ കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ട് പേരെയും നിരീക്ഷിച്ച് വരികയാണെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഈ സാഹചര്യത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി നേരത്തേ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.