ഒരു പകര്‍ച്ച വ്യാധി രാജ്യത്ത് പടരുമ്പോള്‍ പ്രതിസന്ധിയിലാവുന്നത് ചേരിയില്‍ താമസിക്കുന്നവുരുടെ പുനരധിവാസമാണ്. എല്ലാവരും ഒരുമിച്ചുള്ള ജീവിതവും ഇടപഴകലും ഏറെ പ്രതിസന്ധിയുണ്ടാക്കും. രാജ്യത്തെ 40 ശതമാനം കുടുംബങ്ങളും ഒറ്റമുറികളുള്ള വീടുകളിലാണ് താമസിക്കുന്നത്. തെലുങ്ക് സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ സമാന രീതിയില്‍ താമസിക്കുന്ന കുടുംബങ്ങൾ 44.2 ശതമാനമാണ്.
ഏകദേശം 10.11 കോടി കുടുംബങ്ങൾക്ക് വീട്ടുകളില്‍ രണ്ട് മുറികളില്ല.
2011ലെ സെൻസസ് വെളിപ്പെടുത്തുന്ന ചില വസ്തുതകൾ ചുവടെ ചേര്‍ക്കുന്നു:
ചേരികളിൽ താമസിക്കുന്ന കുടുംബങ്ങളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങൾ | |
സംസ്ഥാനം
| കുടുംബങ്ങൾ (ലക്ഷം) |
രാജസ്ഥാന്‍ | 3.83 |
പഞ്ചാബ് | 2.96 |
ഡെല്‍ഹി | 3.83 |
ഉത്തര്‍ പ്രദേശ് | 9.92 |
ബിഹാര്‍ | 1.96 |
പശ്ചിമ ബംഗാള്‍ | 13.93 |
തെലുങ്ക് സംസ്ഥാനങ്ങള്‍ | 24.21 |
തമിഴ്നാട് | 14.51 |
മഹാരാഷ്ട്ര | 24.49 |
മധ്യ പ്രദേശ് | 10.86 |
കൊവിഡ് 19 രാജ്യത്ത് വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ കുടുംബാംഗങ്ങൾ പോലും പരസ്പരം അകലം പാലിക്കേണ്ടതുണ്ട്. കുടുംബത്തിലെ ഒരാൾക്ക് ജലദോഷവും ചുമയും ഉണ്ടെങ്കിൽ, രോഗബാധിതനായ വ്യക്തിയെ കുടുംബത്തിലെ മറ്റുള്ളവരിൽ നിന്ന് മാറ്റി പ്രത്യേകം താമസിക്കണം. ധാരാളം ചേരി നിവാസികളുള്ള നമ്മുടെ രാജ്യത്ത് ഒരു ചെറിയ വീട്ടിൽ പ്രത്യേകമായി താമസിക്കാനുള്ള സാധ്യത എവിടെയാണ്? മേൽപ്പറഞ്ഞ കണക്കുകള്‍ പരിഗണിക്കുമ്പോള്‍, അത്തരമൊരു സാധ്യതയില്ലെന്ന് മനസിലാക്കുന്നത് ആശ്ചര്യകരമായ കാര്യമല്ല. 2011ലെ സെൻസസ് പ്രകാരം രാജ്യത്തെ 24.67 കോടി കുടുംബങ്ങളിൽ 40.98 ശതമാനം പേർക്കും വീട്ടിൽ രണ്ടാമത്തെ മുറിയില്ല. 2011ൽ തെലുങ്ക് സംസ്ഥാനങ്ങളില്‍ സർവേ അതേ അടിസ്ഥാനത്തിലാണ് ശേഖരിച്ചത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ 2.10 കോടി കുടുംബങ്ങളിൽ 44.20 ശതമാനം വീടുകളില്‍ രണ്ടാമതൊരു മുറിയില്ല. ഈ വസ്തുതകൾ നിലനില്‍ക്കെ കൊവിഡ് 19 പോലുള്ള പകർച്ചവ്യാധികളില്‍ നിന്ന് ഇത്തരം കുടുംബങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്നാണ് സർക്കാരുകൾ അവകാശപ്പെടുന്നത്?..
രാജ്യത്തെ ആകെ കുടുംബങ്ങളുടെ എണ്ണം (ലക്ഷത്തിൽ)
വിശദാംശങ്ങൾ | ഇന്ത്യ | തെലുങ്ക് സംസ്ഥാനങ്ങള്‍ |
മൊത്തം കുടുംബങ്ങള്‍ | 2467 | 210 |
ഒറ്റ മുറികളില്‍ താമസിക്കുന്ന കുടുംബങ്ങൾ | 1011 | 92 |
2 മുറികളുള്ള വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾ | 781 | 73 |
3 മുറികളുള്ള വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾ | 358 | 28 |
4 മുറികളുള്ള വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾ | 183 | 11 |
5 മുറികളുള്ള വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾ | 63 | 2.4 |
6 മുറികളുള്ള വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾ | 68 | 2 |
ആകെ 1.33 കോടി കുടുംബങ്ങൾ ചേരികളിലാണ് കഴിയുന്നത്. മഹാരാഷ്ട്രയില്‍ 24.49 ലക്ഷം കുടുംബങ്ങളും, തെലുങ്ക് സംസ്ഥാനങ്ങളില്‍ 24.21 ലക്ഷം കുടുംബങ്ങളുമാണ് ഉള്ളത്. ഇതില്‍ 46.35 ശതമാനം കുടുംബങ്ങളും ഒരേ മുറിയിലാണ് താമസിക്കുന്നത്. ജനങ്ങൾ താമസിക്കുന്ന 23.61 കോടി വീടുകളിൽ 12.61 കോടി വീടുകളാണ് മികച്ച സൗകര്യങ്ങൾ ഉള്ളവ. ബാക്കി വീടുകൾ താമസിക്കാൻ അനുയോജ്യമല്ല. 1.27 കോടി തകരറായ വീടുകളില്‍ ദരിദ്രരായ മനുഷ്യര്‍ ജീവിക്കുന്നു.
രാജ്യത്തെ കുടുംബങ്ങളും കുടുംബത്തിലെ അംഗങ്ങളും
കുടുംബ ഭവന വിശദാംശങ്ങൾ | രാജ്യത്തെ കുടുംബങ്ങളുടെ എണ്ണം (കോടികളിൽ) |
6 അംഗങ്ങള്‍ ഒറ്റമുറി വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ | 4.43 |
5 അംഗങ്ങള്‍ ഒറ്റമുറി വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ | 1.83 |
4 അംഗങ്ങള്‍ ഒറ്റമുറി വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ | 2.39 |
3 അംഗങ്ങള്‍ ഒറ്റമുറി വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ | 1.63 |
കുടുംബങ്ങളുടെയും കുടുംബാംഗങ്ങളുടെയും എണ്ണം
വിശദാംശങ്ങൾ | അംഗങ്ങളുടെ എണ്ണം (ലക്ഷത്തിൽ) | ശതമാനം |
4 അംഗ കുടുംബങ്ങൾ | 26.8 | 34 |
5 അംഗ കുടുംബങ്ങൾ | 19.8 | 14 |
6ഉം അതിൽ കൂടുതലും അംഗങ്ങളുള്ള കുടുംബങ്ങൾ | 25.4 | 8.4 |
എടുക്കേണ്ട മുൻകരുതലുകൾ
പാവപ്പെട്ട കുടുംബങ്ങൾ വളരെ ചെറിയ മുറികളിലാണ് താമസിക്കുന്നത് എന്നു മാത്രമല്ല, അവരുടെ വീടുകൾ പരസ്പരം അടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇത്തരക്കാര്‍ ദിവസത്തിന്‍റെ ഭൂരിഭാഗവും വീടിനു മുന്നിലെ റോഡിൽ ചെലവഴിക്കുന്നു. ഇക്കാരണങ്ങളാല്‍, പകര്‍ച്ചവ്യാധികള്‍ പടരാന്‍ എളുപ്പമാണ്. കുടുംബത്തിലെ ആരെങ്കിലും ജലദോഷം, ചുമ തുടങ്ങിയ ലക്ഷണങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, അവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോകേണ്ടതാണ്. അല്ലെങ്കിൽ, ഇത് അവരുടെ ചുറ്റുമുള്ള എല്ലാവർക്കും അപകടകരമായി മാറിയേക്കാം. ലോകമെമ്പാടും കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ദരിദ്രരുടെ കോളനികളിലേക്കു പോയി കടുത്ത ജലദോഷവും ചുമയും ബാധിച്ച താമസക്കാരെ തിരിച്ചു അറിഞ്ഞു ആശുപത്രികളിലേക്ക് മാറ്റുകയും, പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം.