ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ്-19 ബാധിതരുടെ എണ്ണം 341 ആയതായി ഇന്ത്യൻ കൗൺസിൽ മെഡിക്കൽ റിസർച്ച് അറിയിച്ചു. മഹാരാഷ്‌ട്രയിലും ബിഹാറിലുമായി ഞായറാഴ്‌ച ഓരോ മരണം വീതമാണ് സംഭവിച്ചത്. ഇതോടെ ഇന്ത്യയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. നിലവിൽ ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ള മഹാരാഷ്‌ട്രയിൽ 63കാരനായ രോഗിയാണ് മരിച്ചത്. മരിച്ചയാൾക്ക് കടുത്ത പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദം എന്നിവയുണ്ടായിരുന്നതായി മഹാരാഷ്‌ട്ര ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ആറാമത്തെ കൊവിഡ് മരണം ബിഹാറിലാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഖത്തറില്‍ നിന്നെത്തി എയിംസില്‍ ചികിത്സയിലിരുന്ന 38കാരനാണ് മരിച്ചത്. വൈറസ് ബാധിച്ചവരിൽ രോഗം ഭേദമായ 23 പേർ ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ കൊവിഡ് ബാധിതർ 341 ആയി - ഇന്ത്യൻ കൗൺസിൽ മെഡിക്കൽ റിസർച്ച്
രോഗം ബാധിച്ച രണ്ട് പേരാണ് ഞായറാഴ്‌ച മരിച്ചത്