ഭോപ്പാല്‍: ബുധനാഴ്ച 181 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ മധ്യപ്രദേശില്‍ രോഗികളുടെ എണ്ണം 938 ആയി. സംസ്ഥാന ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ സംസ്ഥാനത്ത് മരണ നിരക്ക് ഉയര്‍ന്നിട്ടില്ല.
സംസ്ഥാനത്തെ 52 ജില്ലകളില്‍ പെട്ടന്നാണ് രോഗം പടര്‍ന്നത്. ആഗ്ര, മാള്‍വ, അല്‍റാജ്പൂര്‍ തുടങ്ങി പുതിയ മൂന്ന് ജില്ലകളില്‍ ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. ഇന്‍ഡോറിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 544 കേസുകളില്‍ 117 എണ്ണം ബുധനാഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഭോപ്പാലില്‍ 167 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കര്‍ഘോണില്‍ 22 പേര്‍ക്ക് രോഗമുണ്ട്. സംസ്ഥാനത്ത് 53 പേര്‍ക്ക് ഇതുവരെ രോഗം കാരണം ജീവന്‍ നഷ്ടമായി. ഭോപ്പാലില്‍ അഞ്ച് പേരും ഉജ്ജയിനില്‍ മൂന്നു പേരും മരിച്ചു. റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. കണക്കൂകള്‍ കണ്ട് ഭയപ്പെടേണ്ടതില്ല. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.