മുംബൈ: മഹാരാഷ്ട്രയിലെ ജയിലുകളിൽ ഇതുവരെ 763 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 596 തടവുകാരുടെയും 167 ജയിൽ ഉദ്യോഗസ്ഥരുടെയും പരിശോധനാഫലമാണ് പോസിറ്റീവ് ആയത്. നാഗ്പൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 219 തടവുകാർക്കും 57 ജയിൽ ഉദ്യോഗസ്ഥർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 281 തടവുകാരും 93 ജയിൽ ഉദ്യോഗസ്ഥരും രോഗമുക്തി നേടി. നാല് തടവുകാർ രോഗം ബാധിച്ച് മരിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 26,506 ആണ്. ഒറ്റദിവസത്തിൽ 475 മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,93,802 ആയി.