ജയ്‌പൂര്‍: രാജസ്ഥാനില്‍ 67 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14,997 ആയി ഉയര്‍ന്നു. പുതുതായി റിപ്പോര്‍ട്ട് ചെയ്‌ത കേസുകളിൽ 28 എണ്ണം ജയ്‌പൂരിൽ നിന്നാണ്. ധോൽപൂരിൽ 10 പേര്‍ക്കും അജ്‌മീറില്‍ ആറ് പേര്‍ക്കും ജുഞ്ജുനു, കോട്ട എന്നിവിടങ്ങളിൽ ആറ് പേര്‍ക്ക് വീതവും ദൗസയില്‍ അഞ്ച് പേര്‍ക്കും ടോങ്കില്‍ രണ്ട് പേര്‍ക്കും സിരോഹിയില്‍ നിന്ന് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്.
ജയ്‌പൂരിൽ 149 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 2,885 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‌തു. ജോധ്പൂരിൽ 30 മരണങ്ങളും 2,414 കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. രാജസ്ഥാനില്‍ 2,987 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 11,421 പേര്‍ക്ക് രോഗം ഭേദമായി.