അമരാവതി: ആന്ധ്രപ്രദേശില്‍ കൊവിഡ്-19 ബാധിതനുമായി അടുത്ത് ബന്ധം പുലര്‍ത്തിയ ഒരാള്‍ക്ക് കൂടി രോഗം സ്ഥീരികരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12 ആയി. മാര്‍ച്ച് 17ന് ആണ് ഇയാള്‍ കോവിഡ് ബാധിതനെ സന്ദര്‍ശിച്ചത്. ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. വെള്ളിയാഴ്ച്ചയാണ് ഇയാളുടെ രക്തസാമ്പിളുകളുടെ ഫലം പുറത്തുവന്നത്.
ഇതോടെ വിശാഖപട്ടണത്ത് നാല് കൊവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിജയവാഡയില്‍ മൂന്ന് കേസും നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇയാള്‍ അടുത്ത് ഇടപഴകിയവരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും രംഗത്ത് എത്തിയിട്ടുണ്ട്. ന്യൂഡല്‍ഹി നിസാമുദീന്‍പൂരില്‍ നിന്നും തിരിച്ചെത്തിയ ഇയാള്‍ നിരവധി പള്ളികളില്‍ പ്രര്‍ഥനയില്‍ പങ്കെടുത്തിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രത്തിലാണ് അധികൃതര്‍. നാല് പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കി. ബാക്കയുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.