ETV Bharat / bharat

ആന്ധ്രപ്രദേശില്‍ 304 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് 19

പുതുതായി റിപ്പോര്‍ട്ട് ചെയ്‌ത കേസുകളില്‍ 52 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആറ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരാണ്.

COVID-19 cases in Andhra Pradesh  COVID-19  Andhra Pradesh  ആന്ധ്രപ്രദേശ്  കൊവിഡ് 19  ആന്ധ്രപ്രദേശ് കൊവിഡ്
ആന്ധ്രപ്രദേശില്‍ 304 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Jun 15, 2020, 7:51 PM IST

അമരാവതി: തിങ്കളാഴ്ച ആന്ധ്രപ്രദേശില്‍ 304 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 6,456 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കർനൂൾ, അനന്തപുരം ജില്ലകളിൽ രണ്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 86 പേര്‍ക്കാണ് കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടത്. പുതുതായി റിപ്പോര്‍ട്ട് ചെയ്‌ത കേസുകളില്‍ 52 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആറ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരാണ്.

സംസ്ഥാനത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച കര്‍നൂൾ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. ഇവിടെ 60 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ കൊവിഡ് ബാധിതരുടെ എണ്ണം 1,036 ആയി ഉയര്‍ന്നു. കൃഷ്‌ണയിൽ 56 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഭൂരിഭാഗവും വിജയവാഡയിലാണ്. 757 പേര്‍ക്കാണ് കൃഷ്‌ണ ജില്ലയില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. കിഴക്കൻ ഗോദാവരി ജില്ലയിലെ ചെല്ലുരു ഗ്രാമത്തില്‍ 26 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഈ ഗ്രാമത്തില്‍ 40 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇവരെല്ലാം അടുത്തിടെ നടന്ന ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തവരാണ്. നെല്ലൂരിലെയും തിരുപ്പതിയിലെയും സബ് ജയിലുകളിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആന്ധ്രപ്രദേശില്‍ 2,985 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,385 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ 15,173 പരിശോധനകൾ ഉൾപ്പെടെ 5,67,375 സാമ്പിളുകളാണ് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.