ന്യൂഡൽഹി: കൊവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി ഓഫീസുകളിൽ ജോലി ചെയ്യുന്ന കരസേന ഉദ്യോഗസ്ഥർ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ കരസേന നിർദേശിച്ചു . 35 ശതമാനം ഉദ്യോഗസ്ഥരോടും 50 ശതമാനം ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരോടും വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനാണ് കരസേന ഉദ്യോഗസ്ഥർ നിർദേശിച്ചത്. എന്നാൽ അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ ഔദ്യോഗിക സ്ഥാനത്ത് തുടരണം.
കൊവിഡ് 19 ബാധിച്ച 82 ജില്ലകളിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കും. ഈ ജില്ലകളിലെ ആർമി കാന്‍റീനുകള്‍ അടയ്ക്കും. പുതിയ യൂണിറ്റുകളിലേക്ക് പോസ്റ്റുചെയ്യ്ത ഉദ്യോഗസ്ഥർ ട്രാൻസിറ്റ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യണം. ലേയിലെ ഉദ്യോഗസ്ഥന് കൊവിഡ്19 പോസിറ്റീവ് സ്ഥിരീകരിച്ചതോടെ കരസേനയിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു.