ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് എത്തിച്ച മൃതദേഹം തിരിച്ചയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. 23കാരനായ ഉത്തരാഖണ്ഡ് സ്വദേശി കമലേഷ് ഭട്ടിന്റെ മൃതദേഹം അബുദാബിയിലേക്ക് തിരിച്ചയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയാണ് നോട്ടീസ് അയച്ചത്. കമലേഷ് ഭട്ടിന്റെ മൃതദേഹം വിട്ടുകൊടുക്കാൻ അനുമതി നിഷേധിച്ച ഇമിഗ്രേഷൻ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇയാളുടെ ബന്ധു വിംലേഷ് ഭട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.
കമലേഷ് ഭട്ടിന്റേതടക്കം മൂന്ന് മൃതദേഹങ്ങളാണ് ഇത്തിഹാദ് എയർവേസിന്റെ കാർഗോ വിമാനത്തിൽ വ്യാഴാഴ്ച രാത്രി ഡല്‍ഹിയിലെത്തിച്ചത്. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയില്ലെന്ന് കാണിച്ച് മൃതദേഹങ്ങൾ ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കാൻ സമ്മതിക്കാതെ അബുദബിക്ക് തിരിച്ചയക്കുകയായിരുന്നു.