ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം, കൊവിഡ് എന്നിവയുൾപ്പെടെയുള്ള വെല്ലുവിളികളെ നേരിടാൻ ലോക രാജ്യങ്ങൾ കൈകോർത്ത വർഷമാണ് 2020 എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂടിവ് മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യം, പട്ടിണി, അസമത്വം, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, അക്രമം, യുദ്ധം, രോഗം തുടങ്ങിയ വിഷയങ്ങൾക്കും ആഗോള പൊതുജനാരോഗ്യ സംരക്ഷണത്തിനും ലോകരാഷ്ട്രങ്ങൾ കൂടുതൽ പ്രാധാന്യം നൽകി. ആരോഗ്യ സംവിധാനങ്ങളെ അവഗണിക്കുന്നതിന്‍റെ അനന്തരഫലങ്ങളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരായി. ഇത് സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കും സാർവത്രിക ആരോഗ്യ പരിരക്ഷയിലേക്കുമുള്ള പുരോഗതി ത്വരിതപ്പെടുത്തുന്നതിന് സഹായിക്കും. പ്രതിസന്ധി ഘട്ടങ്ങളിൽ, റിസ്ക് മാനേജ്മെന്‍റും, ലഘൂകരണവും ഊർജിതമാക്കുന്നതിന് ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ സേവനങ്ങൾ, അവയുടെ വിതരണം, ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനായി തെക്ക്-കിഴക്കൻ ഏഷ്യ പ്രദേശവും ഇന്ത്യയും തുടർച്ചയായി പരിശ്രമിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധിയുടെ തുടക്കം മുതൽ തന്നെ ലോകാരോഗ്യ സംഘടന അംഗരാജ്യങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നത് അഭിനന്ദനാർഹമായ കാര്യമാണെന്നും ഡോ. ഹർഷ് വർധൻ പറഞ്ഞു.
ആഗോള പ്രതിസന്ധികളെ നേരിടാൻ ലോകം ഒരുമിച്ച വർഷമാണ് 2020: ഹർഷ് വർധൻ - to combat climate change, COVID-19
പ്രതിസന്ധി ഘട്ടങ്ങളിൽ, റിസ്ക് മാനേജ്മെന്‍റും, ലഘൂകരണവും ഊർജിതമാക്കുന്നതിന് ആഗോള പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി