ന്യൂ ഡൽഹി: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് റാഡർ ഇമിജിങ് എർത്ത് ഒബ്സർവേഷണൽ സാറ്റലൈറ്റ് RISAT-2Bയും വഹിച്ചുകൊണ്ട് പിഎസ്എൽവി സി-46 വിക്ഷേപിക്കുന്നതിനുള്ള 25 മണിക്കൂർ കൗണ്ട് ഡൗൺ ഇന്ന് രാവിലെ 4.30 ന് ആരംഭിച്ചു. ബുധനാഴ്ച രാവിലെ 5.30 നാണ് പിഎസ്എൽവി സി-46 ന്‍റെ വിക്ഷേപണം നടത്തുക. പിഎസ്എൽവിയുടെ 48-ാമത്തെ പദ്ധതിയായ പിഎസ്എൽവി സി-46, റാഡർ ഇമിജിങ് എർത്ത് ഒബ്സർവേഷണൽ സാറ്റലൈറ്റ് RISAT-2B യുടെ വിക്ഷേപണം നടത്തും.
'കോർ എലോൺ' രൂപരേഖയിൽ തയാറാക്കിയ പിഎസ്എൽവിയുടെ പതിനാലാമത്തെ ഉപഗ്രഹമാണ് പിഎസ്എൽവി സി-46. സതീഷ് ധവാൻ സ്പേസ് സെന്‍ററില്‍ നിന്നുള്ള 72-ാമത്തെയും ആദ്യ ലോഞ്ച് പാഡിൽ നിന്നുള്ള 36-ാമത്തെയും വിക്ഷേപണമാണ് നടക്കാൻ പോകുന്നത്. 615 കിലോഗ്രാം ഭാരം വരുന്നതാണ് റിസാറ്റ് -2 ബി. കാർഷിക മേഖല, വനവത്കരണം, ദുരന്തനിവാരണം തുടങ്ങിയവക്ക് ഇത് സഹായകമാകും.