ആന്ധ്രാപ്രദേശ്: വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി തിരുപ്പതിയിലും മറ്റെല്ലാ പ്രധാന ക്ഷേത്രങ്ങളിലും ഭക്തർക്ക് നിയന്ത്രണമേർപ്പെടുത്തി. അതെസമയം ക്ഷേത്രങ്ങളിൽ ദൈനംദിന ആചാരങ്ങൾ നടക്കും. മറ്റ് മതങ്ങളുടെ പ്രധാന ആരാധനാലയങ്ങളും അടച്ചിടുമെന്ന് ഉപമുഖ്യമന്ത്രി കെ.കെ ശ്രീനിവാസ് പറഞ്ഞു.
മാർച്ച് 31 വരെ ആന്ധ്രാപ്രദേശിൽ മാൾ, സിനിമാതിയറ്ററുകൾ എന്നിവ അടച്ചിടും. നിയമം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് കൊവിഡ് 19 ഉന്നതതല യോഗത്തിന് മന്ത്രി കെ.കെ ശ്രീനിവാസ് പറഞ്ഞു.