ഷിംല: ഹിമാചൽ പ്രദേശിൽ ആകെ രോഗബാധിതരുടെ എണ്ണം 333 ആയെന്ന് ആരോഗ്യ വകുപ്പ്. ഇതുവരെ മരണം സ്ഥിരീകരിച്ചത് അഞ്ച് പേർക്കാണ്. നിലവിൽ 208 പേരാണ് ചികിത്സയിലുള്ളത്. 116 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഹമിർപൂർ ജില്ലയിലാണ് കൂടുതൽ പോസിറ്റീവ് കേസുകൾ (111) ഉള്ളത്.
രാജ്യത്ത് കഴിഞ്ഞ ദിവസമാണ് ഏറ്റവും അധികം പോസിറ്റീവ് കേസുകൾ (8,392) റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 1,90,535 ആയി. അതേസമയം 91,819 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.