ന്യൂഡല്‍ഹി: കൊവിഡ്-19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ശക്തമായി തന്നെ തുടരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. സര്‍ക്കാര്‍ കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം വീഡിയോ കോണ്‍ഫ്രന്‍സില്‍ പറഞ്ഞു. ഒരാഴ്ച്ചയ്ക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈറസ് പലഭാഗങ്ങളിലും പടരുകയാണ്. എന്നാല്‍ നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണ്. ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ പോലും വൈറസ് പടര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. തബ് ലീഗ് സമ്മേളനം കൊവിഡ് വ്യാപനം കൂടുന്നതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. രാജ്യ ശരാശരിയുടെ 12 ശതമാനം രോഗികളും ഡല്‍ഹിയിലാണ്. 1893 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കെജ്രിവാള്‍ പറഞ്ഞു.