ന്യൂഡൽഹി: ഡൽഹിയിലെ മൃഗശാല മാർച്ച് 31വരെ അടച്ചു. ദിനംപ്രതി സന്ദർശകർ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. കൊവിഡ് വൈറസ് ബാധയെതുടർന്ന് രാജ്യത്തെ എല്ലാ മൃഗശാലകളിലും സന്ദർശകരെ പരിശോധിക്കാനും പ്രധാന കവാടങ്ങളിൽ ശുചിത്വ നടപടികൾ സ്വീകരിക്കാനും സർക്കാർ നിർദ്ദേശമുണ്ട്. മൃഗങ്ങളുടെ തീറ്റ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും അറവുശാലകളിലും അനുയോജ്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കണമെന്നുമാണ് നിർദ്ദേശം. സിനിമാ തിയേറ്റർ, സ്‌കൂളുകൾ, കോളജുകൾ എന്നിവ മാർച്ച് 31 വരെ അടച്ചു. ഡൽഹിയിലെ സർക്കാർ ഓഫീസുകൾ, സ്വകാര്യ ഓഫീസുകൾ, ഷോപ്പിങ് മാളുകൾ എന്നിവയുൾപ്പെടെ എല്ലാ പൊതു സ്ഥലങ്ങളും ശുചിയാക്കണമെന്നും സർക്കാർ നിർദ്ദേശമുണ്ട്.
സന്ദർശകർ കൂടി; ഡൽഹി മൃഗശാല അടച്ചു
രാജ്യത്തെ എല്ലാ മൃഗശാലകളിലും സന്ദർശകരെ പരിശോധിക്കാനും പ്രധാന കവാടങ്ങളിൽ ശുചിത്വ നടപടികൾ സ്വീകരിക്കാനും സർക്കാർ നിർദ്ദേശമുണ്ട്.