മുംബൈ: മഹാരാഷ്ട്രയിൽ 2,940 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 65,168 ആയി. 2,197 പേരാണ് ഇതിനോടകം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 28,081 പേര്‍ രോഗമുക്തരായി. 34,890 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് 3,169 കണ്ടെയ്‌ൻമെന്‍റ് സോണുകളാണുള്ളത്. 5,51,660 പേർ ഹോം ക്വാറന്‍റൈനിലും 72,681 പേർ ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും കഴിയുന്നുണ്ട്.
പൂനെ നഗരത്തിൽ 6,583 കൊവിഡ് കേസുകളും 300 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തു. സോളാപൂർ സിറ്റിയിൽ 826 കേസുകളും 66 മരണവും ഔറംഗബാദ് നഗരത്തിൽ 1,425 കേസുകളും 64 മരണവും മലേഗാവ് നഗരത്തിൽ 747 കേസുകളും 52 മരണവും റിപ്പോർട്ട് ചെയ്‌തു. പുതുതായി റിപ്പോര്‍ട്ട് ചെയ്‌തതില്‍ 1,510 പേരും മുംബൈയിൽ നിന്നുള്ളവരാണ്. മുംബൈയിലെ സിയോൺ ആശുപത്രിയില്‍ 162 കൊവിഡ് രോഗികളായ ഗർഭിണികൾ പ്രസവിച്ചു.