ബെംഗളൂരൂ: ഞായറാഴ്ച 97 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കർണാടകയിലെ രോഗ ബാധിതരുടെ എണ്ണം 2056 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും മഹാരാഷ്ട്രയിൽ നിന്നും മടങ്ങിയെത്തിയവരാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 634 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 42 പേർ മരിക്കുകയും ചെയ്തു. നിലവിൽ 1378 പേരാണ് ചികിത്സയിൽ കഴിയുന്നത്. മൊത്തം രോഗികളിൽ 73 പേർ മാഹാരാഷ്ട്രയിൽ നിന്നും മടങ്ങിയെത്തിയവരാണ്.