ദിസ്‌പൂർ: ഇന്ത്യയിൽ കൊവിഡ് 19ന്‍റെ വ്യാപനത്തെ തുടർന്ന് മദ്യശാലകൾ, നൈറ്റ് ക്ലബ്ബുകൾ, ബ്യൂട്ടി പാർലറുകൾ, സലൂണുകൾ എന്നിവ അടച്ചുപൂട്ടാൻ അസം സർക്കാർ ഉത്തരവിട്ടു. അസമില്‍ ഇതുവരെ ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിയന്ത്രണങ്ങളുടെ ഭാഗമായണ് കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നത്.
ആഭ്യന്തര രാഷ്ട്രീയ വകുപ്പ് ജോയിന്‍റ് സെക്രട്ടറി സിമന്ത കുമാർ ദാസ് ഡെപ്യൂട്ടി കമ്മിഷണർമാർക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് മുൻകരുതൽ നടപടി എന്ന രീതിയിലാണ് തീരുമാനമെന്നും കത്തിൽ വ്യക്തമാക്കുന്നു. ഇന്ത്യയിൽ 25 വിദേശ പൗരന്മാർക്ക് അടക്കം 151 പേർക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്.