ETV Bharat / bharat

ഗണപതി കൊവിഡ് 'വാരിയര്‍'; വ്യത്യസ്തമായ ശില്‍പം ഒരുങ്ങിയത് ഹൈദരാബാദില്‍

പരിസ്ഥിതി സൗഹൃദ രീതിയിലുള്ള വിഗ്രഹമാണ് ഹൈദരാബാദിൽ സ്ഥാപിച്ചതെന്ന് സംഘാടക രമ്യ പറഞ്ഞു

Lord Ganesh  Hyderabad  Telangana  Ganesh Chaturthi  COVID-19  GHMC  Corona warriors  കൊവിഡ്  ഗണേശ ചതുർഥി  തെലങ്കാന  ഹൈദരാബാദ്  ജിഎച്ച്എംസി  കൊറോണ വൈറസ്
ഹൈദരാബാദിൽ ഗണപതി വിഗ്രഹങ്ങൾക്ക് കൊവിഡ് വാരിയേഴ്‌സിന്‍റെ മുഖം നൽകി
author img

By

Published : Aug 28, 2020, 10:09 AM IST

ഹൈദരാബാദ്: ഗണേശ ചതുർഥിയോട് അനുബന്ധിച്ച് കൊവിഡ് വാരിയേഴ്‌സിന്‍റെ രൂപം നൽകിയ ഗണേശ വിഗ്രഹം സ്ഥാപിച്ചു. കൊവിഡിനെതിരെ പ്രവർത്തിക്കുന്നവർക്കുള്ള ബഹുമാന സൂചകമായാണ് പൊലീസ് ഉദ്യോഗസ്ഥരെയും മെഡിക്കൽ ജീവനക്കാരെയും ഗണേശ വിഗ്രഹങ്ങളിലേക്ക് കൊണ്ടുവന്നത്. ഈ വിഗ്രഹം പരിസ്ഥിതി സൗഹൃദ രീതിയിലുള്ളതാണെന്ന് സംഘാടകയായ രമ്യ പറഞ്ഞു.

ഹൈദരാബാദിൽ ഗണപതി വിഗ്രഹത്തിന് കൊവിഡ് വാരിയേഴ്‌സിന്‍റെ രൂപം നൽകി

കൊവിഡ് പ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ്, ഡോക്‌ടർ, ജിഎച്ച്എംസി സ്റ്റാഫുകൾ എന്നിവർക്ക് നന്ദി അറിയിക്കുന്നുവെന്നും കൊവിഡ് മാർഗ നിർദേശങ്ങൾ പാലിക്കണമെന്ന സന്ദേശം വിഗ്രഹങ്ങൾ നൽകുന്നുവെന്നും സംഘാടക പ്രീതി പറഞ്ഞു. 'കൊറോണയെ നശിപ്പിക്കുന്ന ഗണപതി' എന്നതാണ് ഈ വർഷത്തെ വിഷയമെന്നും കൊവിഡിനെ തുരത്തുന്ന പുതിയ അവതാരമാണ് വിഗ്രഹമെന്ന ആശയമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നും സംഘാടക കൂട്ടിച്ചേർത്തു.

മഹാരാഷ്‌ട്രയിലും കൊവിഡ് ആശയത്തില്‍ ഗണേശ വിഗ്രഹങ്ങൾ നിർമിക്കപ്പെട്ടിരുന്നു. കൊവിഡ് വാരിയേഴ്‌സിന് സമർപ്പിച്ച് ചോക്ലേറ്റ് കൊണ്ടുള്ള ഗണേശ വിഗ്രഹം ഇൻഡോറിൽ നിർമിക്കപ്പെട്ടു. തെലങ്കാനയിൽ ഇതുവരെ 1,14,483 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 27,600 സജീവ കൊവിഡ് കേസുകളുണ്ടെന്നും 86,095 പേർ രോഗമുക്തി നേടിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.