ഭോപ്പാല്‍: മധ്യപ്രദേശില്‍ കൊവിഡ് വാക്‌സിന്‍ തയ്യാറായി കഴിഞ്ഞാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. കൊവിഡ് വാക്‌സിന്‍ ട്രയലുകള്‍ രാജ്യത്ത് ആരംഭിച്ചത് മുതല്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് വാക്‌സിന്‍ വാങ്ങാന്‍ കഴിയുമോയെന്ന ആശങ്ക നിലനിന്നിരുന്നു. ആയതിനാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ വിജയിക്കുമെന്നും ശിവരാജ് സിങ് ചൗഹാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ബിഹാര്‍ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനമായിരുന്നു സൗജന്യ കൊവിഡ് വാക്‌സിന്‍. തുടര്‍ന്ന് മറ്റ് ചില സംസ്ഥാനങ്ങളും സമാനമായ വാഗ്‌ദാനവുമായി രംഗത്തെത്തിയിരുന്നു.
കൊവിഡ് സൗജന്യ വാക്സിന്‍ വാഗ്ദാനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രിയും - പ്രഖ്യാപനവുമായി ശിവരാജ് സിങ് ചൗഹാന്‍
ബിഹാര്‍ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനമായിരുന്നു സൗജന്യ കൊവിഡ് വാക്സിന്‍.